Monday 02 December 2019 09:25 AM IST : By സ്വന്തം ലേഖകൻ

‘ഐ ലവ് യു സൂര്യ’! കാണികളുടെ ഹൃദയം നിറച്ച് ആ അവസാന വാചകം! വിഡിയോ വൈറൽ

surya-new

ആരാധകരുടെ പ്രിയ താരദമ്പതികളാണ് സൂര്യയും ജ്യോതികയും. വ്യക്തി ജീവിതത്തിൽ ഇവരുടെ പ്രണയം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. സൂര്യയെക്കുറിച്ച് പറയുമ്പോൾ ജ്യോതികയും ജ്യോതികയെക്കുറിച്ച് പറയുമ്പോൾ സൂര്യയും വാചാലരാകാറാണ് പതിവ്. എന്നാൽ സ്നേഹവും പ്രണയവും പങ്കുവയ്ക്കാൻ അധികം വാക്കുകൾ വേണം എന്നില്ല എന്നു കൂടി തെളിയിച്ചിരിക്കുകയാണ് ജ്യോതിക.

ജ്യോതികയും കാർത്തിയും പ്രധാന വേഷത്തിൽ എത്തുന്ന തമ്പിയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ആരാധകരെ കയ്യിലെടുത്ത വാക്കുകൾ.

ചിത്രത്തിന്റെ സംവിധായകൻ, നിർമാതാവ്, ഛായാഗ്രാഹകൻ, സംഗീതസംവിധായകൻ, കോസ്റ്റ്യൂമർ അങ്ങനെ എല്ലാവരെയും കുറിച്ച് ദീർഘമായി സംസാരിച്ച ജ്യോതിക പ്രസംഗത്തിന് ഒടുവിൽ മാത്രമാണ് സൂര്യയെക്കുറിച്ച് പരാമർശിച്ചത്. ‘ഐ ലവ് യു സൂര്യ’ എന്നു പറഞ്ഞ് ജ്യോതിക തന്റെ പ്രസംഗം അവസാനിപ്പിച്ചപ്പോൾ നിറഞ്ഞ കയ്യടിയും ആർപ്പുവിളിയും ഉയർന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതിക, കാർത്തി, സത്യരാജ്, നിഖില വിമല്‍, ആൻസൺ പോൾ എന്നിവരാണ് താരനിരയിൽ.