Tuesday 12 February 2019 05:03 PM IST : By സ്വന്തം ലേഖകൻ

മോഹൻലാലും പ്രഭാസും നേർക്കുനേർ! കാപ്പാനും സാഹോയും ഓഗസ്റ്റ് പതിനഞ്ചിനെന്ന് റിപ്പോർട്ട്

saho-new

മോഹൻലാൽ–സൂര്യ ടീമിന്റെ തമിഴ് ചിത്രം കാപ്പാൻ ഓഗസ്റ്റ് 15 ന് തിയേറ്ററിലെത്തുമെന്ന് സൂചന. അങ്ങനെയെങ്കിൽ ചിത്രം ഏറ്റുമുട്ടുക പ്രഭാസിന്റെ തെലുങ്കു ചിത്രം ‘സാഹോ’യുമായാകും. ‘സാഹോ’യുടെ റിലീസ് ഓഗസ്റ്റ് 15 നാണെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാനിൽ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് മോഹന്‍ലാല്‍. ആര്‍മി കമാന്‍ഡോയുടെ വേഷത്തില്‍ സൂര്യയും ചിത്രത്തിലെത്തും. ആര്യയും മറ്റൊരു പ്രധാന വേഷത്തിലുണ്ട്.

ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം പ്രഭാസ് നായകനാകുന്നു എന്നതാണ് സാഹോയുടെ ഹൈലൈറ്റ്.

ലൈക്ക പ്രൊഡക്ഷന്‍സ് ആണ് കാപ്പാന്റെ നിര്‍മ്മാണം. ഹാരിസ് ജയരാജ് ആണ് സംഗീത സംവിധാനം.

തൃഭാഷാ ചിത്രമാണ് ‘സാഹോ’. ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന ‘സാഹോ’യിൽ ലാല്‍ ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കും. സുജീത്താണ് ‘സാഹോ’യുടെ സംവിധാനം.