Friday 15 February 2019 03:11 PM IST : By സ്വന്തം ലേഖകൻ

‘ചിരി ഗുണ്ടായിസം’ ഏറ്റെടുത്ത് അബു സലിം! ‘കബൂം’ വൈറൽ

abu-salim

പ്രശസ്ത നടൻ അബു സലിം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രമാണ് ‘കബൂം’. ഹാസ്യ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ രസകരമായ ഷോർട്ട് ഫിലിം ഇതിനോടകം കാഴ്ചക്കാർ ഏറ്റെടുത്തു കഴിഞ്ഞു. ഒരു ഗുണ്ടയുടെ വേഷത്തിലാണ് അബു സലിം ചിത്രത്തിലെത്തുന്നത്. അബു സലിമിന്റെ കഥാപാത്രവും അയാളുടെ സംഘവും ചേർന്നു നടത്തുന്ന ഒരു ദൗത്യവും അതിലെ രസകരമായ സംഭവവികാസങ്ങളുമാണ് രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന കബൂമിന്റെ ഹൈലൈറ്റ്. ഫ്ലെയിമിങ് ഡ്രാഗണ്‍ എന്റർടൈൻമെന്റിന്റെ ബാനറിൽ സംവിധായകനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സജിത് പുരുഷനാണ് ഛായാഗ്രാഹകൻ. മനോഹരമായ ദൃശ്യങ്ങളും ആഖ്യാനത്തിലെ കൈയൊതുക്കവും എടുത്തു പറയണം. അരുൺ എ.ആർ ആണ് തിരക്കഥയെഴുതിയത്. ശങ്കർ ശർമ്മയുടെ സംഗീതവും ബിജീഷ് ബാലകൃഷ്ണന്റെ എഡിറ്റിങ്ങും ശ്രദ്ധേയം.