Tuesday 15 January 2019 02:18 PM IST : By സ്വന്തം ലേഖകൻ

‘അതുക്കും മേലെ’ ചിയാൻ; ‘കടരം കൊണ്ടാൻ’ ടീസറെത്തി

kadaram-new

ചിയാന്റെ ആരാധകർക്ക് ആക്ഷൻ വിരുന്നുറപ്പാക്കി ‘കടരം കൊണ്ടാൻ’ ടീസറെത്തി. സിംഗപ്പൂരിലാണ് ചിത്രം ഭൂരിപക്ഷവും ചിത്രീകരിച്ചത്. ഉലകനായകൻ കമൽഹാസനാണ് ചിത്രത്തിന്റെ നിർമ്മാതാവെന്നത് മറ്റൊരു ഹൈലൈറ്റാണ്.

കമലിന്റെ സഹസംവിധായകനായിരുന്ന രാജേഷ് എം സെൽവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുൻപ് കമലിനെ നായകനാക്കി ‘തൂങ്കാവനം’ എന്ന ചിത്രം സംവിധാനം ചെയ്തതും രാജേഷാണ്.

ചിയാൻ വിക്രമിന്റെ വേറിട്ട ഗറ്റപ്പാണ് കടരം കൊണ്ടാനിൽ. താരത്തിന്റെ സാൾട്ട് ആൻഡ് പെപ്പർ ലുക്ക് ഇതിനോടകം ഹിറ്റാണ്. അക്ഷര ഹാസനാണ് ചിത്രത്തിലെ നായിക.

ഹെവി വെയിറ്റ് ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ടീസർ ഒരു ഹോളിവുഡ് ചിത്രത്തെ ഓർമ്മിപ്പിക്കുന്നത്ര ദൃശ്യ സമ്പന്നമാണ്. ചടുലമായ രംഗങ്ങളാണ് മറ്റൊരു പ്രത്യേകത.

ഇതിനോടകം യൂട്യൂബിൽ ലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കിക്കഴിഞ്ഞ ടീസർ സോഷ്യൽ മീഡിയയിലും വൈറലാണ്.