Saturday 28 January 2023 10:07 AM IST : By സ്വന്തം ലേഖകൻ

പ്രായം ഒമ്പത് മാസം, ഇപ്പോഴേ വർക്കൗട്ട് തുടങ്ങി നീൽ...: ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പുമായി കാജല്‍ അഗര്‍വാള്‍

kajal

തെന്നിന്ത്യന്‍ നായിക കാജല്‍ അഗര്‍വാളിന്റെ ഒമ്പതു മാസം പ്രായമുളള മകന്‍ നീല്‍ കിച്ച്‌ലുവിന്റെ ‘വര്‍ക്കൗട്ട്’ ചിത്രങ്ങൾ വൈറലാകുന്നു. കാജൽ ആണ് ഈ ചിത്രങ്ങൾ കോർത്തിണക്കിയ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

‘അവന്‍ എന്തിനാണ് പരിശീലനം നടത്തുന്നതെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു’ എന്നാണ് വിഡിയോയ്ക്കൊപ്പം താരം കുറിച്ചിരിക്കുന്നത്. 2022 ഏപ്രില്‍ മാസത്തിലായിരുന്നു കാജലിനും ഗൗതം കിച്ച്‌ലുവിനും ആദ്യത്തെ കൺമണിയായി മകന്‍ ജനിച്ചത്.

കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ഇന്ത്യന്‍ രണ്ടാം ഭാഗത്തിലാണ് കാജല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.