Tuesday 14 May 2019 05:54 PM IST : By സ്വന്തം ലേഖകൻ

ഒന്നിനു പിന്നാലെ ഒന്നായി മുഖത്തിന്റെ വിവിധ ഭാഗങ്ങൾ! കാജലിന്റെ ഗ്രിഡ് പോസ്റ്റിന് കയ്യടി

kajal

തെന്നിന്ത്യൻ സിനിമയിലെ താരനായികയാണ് കാജൽ അഗർവാൾ. വൻ താരങ്ങൾക്കൊപ്പം വൻ വിജയങ്ങളിൽ നായികയായ കാജൽ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്.

ഇൻസ്റ്റാഗ്രാമിൽ താരത്തെ പിന്തുടരുന്നവർ നിരവധിയാണ്. എന്നാൽ അടുത്തിടെ കാജൽ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം കണ്ട് ആരാധകർ നെറ്റിചുളിച്ചിരിക്കുകയാണ്. തന്റെ മുഖത്തിന്റെ ചിത്രം വിവിധ ഭാരങ്ങളാക്കി മുറിച്ച് പല ചിത്രങ്ങളായി ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.

തന്റെ മുഖത്തിന്റെ ഭാഗങ്ങൾ ഒന്നിനു പിറകെ ഒന്നായാണ് താരം ഷെയർ ചെയ്തത്. മുഖത്തിന്റെ ആദ്യ ഭാഗം ഇൻസ്റ്റയിൽ വന്നപ്പോൾ ചിലർ പറഞ്ഞത് അബദ്ധം പറ്റിയതാകും എന്നാണ്. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ മുഖം മുഴുവനായി തെളിഞ്ഞതോടെയാണ് സംഗതി അബദ്ധമല്ല എന്ന് ആരാധകർക്ക് തെളിഞ്ഞത്.

ഗ്രിഡ് പോസ്റ്റ് എന്ന പുത്തൻ പരീക്ഷണത്തിലായിരുന്നു കാജൽ. ഒരു പ്രത്യേക രീതിയിൽ അടുക്കിപ്പെറുക്കിയാൽ അത് കാജലിന്റെ ചിത്രമായി മാറും. അങ്ങനെ പന്ത്രണ്ടു ചിത്രങ്ങളാണ് കാജൽ ഒരു മണിക്കൂറിൽ പോസ്റ്റ് ചെയ്തത്. ഒടുവിൽ പോസ്റ്റുകൾ പൂർത്തിയായപ്പോൾ ഇൻസ്റ്റ ഹോം പേജിൽ കാജലിന്റെ സുന്ദര മുഖം തെളിഞ്ഞു.