Monday 26 October 2020 09:54 AM IST : By സ്വന്തം ലേഖകൻ

പ്രിയപ്പെട്ടവനേ, നിന്റെ ഹൃദയത്തോട് ചേർന്ന്...! ഗൗതം കിച്ച്‌ലുവുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ച് കാജൽ അഗർവാൾ

kajal

ഭാവി വരൻ ഗൗതം കിച്ച്‌ലുവുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി കാജൽ അഗർവാൾ. Happy Dussehra from us to you ! എന്ന കുറിപ്പോടെയാണ് താരം ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കാജലും ഗൗതമും തമ്മിലുള്ള വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഒക്ടോബർ 30നാണ് ഇരുവരുടെയും വിവാഹം. ബിസിനസ്മാനും ഇന്റീരിയർ ഡിസൈനറുമായ ഗൗതം കിച്ച്ലു മുംബൈ സ്വദേശിയാണ്.

ഇരുവരുടേതും വീട്ടുകാർ പറഞ്ഞു നിശ്ചയിച്ച വിവാഹമാണ്. കഴിഞ്ഞ മാസമായിരുന്നു വിവാഹനിശ്ചയം. മുംബൈ സ്വദേശിയാണ് കാജൽ.