Monday 11 February 2019 03:41 PM IST : By സ്വന്തം ലേഖകൻ

അനാഥനായി മണിയുടെ ‘ചാലക്കുടിക്കാരൻ ചങ്ങാതി’! നൊമ്പരമായി ഒരു ചിത്രം

auto-new

കലാഭവൻ മണി മരണത്തിന്റെ തിരശ്ശീലയ്ക്കു പിന്നിൽ മറഞ്ഞെങ്കിലും ആ ഓർമ്മകൾക്ക് മരണമില്ല. അദ്ദേഹം മരിച്ച് ഇത്ര കാലം കഴിഞ്ഞിട്ടും ആ വേർപാട് ഉൾക്കൊള്ളാനാകാത്തവരാണ് മണിയെ സ്നേഹിക്കുന്നവരിൽ അധികവും.

മണിയുടെ ആരാധകരെ നൊമ്പരപ്പെടുത്തുന്ന ഒരു ചിത്രമാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത്. മണി ജീവനു തുല്യം സ്നേഹിച്ച തന്റെ ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ഓട്ടോറിക്ഷ സൂക്ഷിക്കാനാകാതെ, നശിച്ചു കിടക്കുന്നതാണ് ചിത്രത്തിൽ.

ഓട്ടോറിക്ഷാ ഡ്രൈവറായി ജീവിതം തുടങ്ങിയ മണി സിനിമയിൽ സജീവമായ ശേഷവും സ്വന്തമായി ഓട്ടോറിക്ഷ വാങ്ങുകയും സമയം കിട്ടുമ്പോഴൊക്കെ അതിൽ സഞ്ചരിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ ഓട്ടോറിക്ഷയാണ് ഉപയോഗിക്കാനും സൂക്ഷിക്കാനുമാകാതെ മണ്ണും ചെളിയും കയറി തുരുമ്പെടുത്തു കിടക്കുന്നത്. കഴിഞ്ഞ പ്രളയകാലത്താണ് ഓട്ടോറിക്ഷയ്ക്ക് സാരമായ നാശം സംഭവിച്ചത്. ഓട്ടോറിക്ഷ കയറ്റിയിട്ടിരുന്ന ഷെഡ് ഉൾപ്പടെ തകർന്നു പോയതും ചിത്രത്തിൽ കാണാം.