Thursday 20 February 2020 10:41 AM IST : By സ്വന്തം ലേഖകൻ

‘ഈ ദുരന്തം ഭയാനകം, അവരിൽ ഒരാളായി അവർക്കൊപ്പമുണ്ട്’! വേദനയോടെ കമൽഹാസന്റെ ട്വീറ്റ്

kamal

ഇന്ത്യൻ–2 വിന്റെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ മൂന്നു സഹപ്രവർത്തകരെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ കമൽഹാസന്റെ കുറിപ്പ്.

മൂന്ന് സഹപ്രവർത്തകരെയാണ് പൊടുന്നനെ നഷ്ടമായത്. അവരുടെ കുടുംബത്തിന്റെ വേദന താങ്ങാനാകുന്നതിലും അപ്പുറമാണ്. അവരിൽ ഒരാളായി അവർക്കൊപ്പമുണ്ടെന്നും വേദനയിൽ പങ്കു ചേരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കൂറ്റൻ ക്രെയിൻ തകർന്നുവീണുണ്ടായ അപകടത്തിൽ ശങ്കറിന്റെ സഹായി മധു, സഹസംവിധായകൻ ചന്ദ്രൻ, കാറ്ററിങ് യൂണിറ്റ് അംഗം കൃഷ്ണ എന്നിവരാണ് മരിച്ചത്. ഒൻപത് പേർക്ക് പരുക്കേറ്റു.

പൂനെ ഇവിപി ഫിലിം സിറ്റിയിലെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. സീൻ ചിത്രീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിൻ സംവിധായകനും സംഘവും ഇരുന്ന ടെന്റിന് മുകളിലേക്ക് മറിയുകയായിരുന്നു. കമൽ–ശങ്കർ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ചെറിയ ഇടവേളയ്ക്ക് ശേഷം ചിത്രീകരണം തുടങ്ങിയതിനിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്.