ADVERTISEMENT

‘ഇന്ത്യൻ 2’ ൽ കമൽഹാസൻ ജോയിൻ ചെയ്തു. കമൽഹാസൻ തന്നെയാണ് വിഡിയോ പങ്കുവച്ച് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ശങ്കർ ഒരുക്കുന്ന ‘ഇന്ത്യൻ 2’.

കമൽഹാസനോട് തിരക്കഥ വിവരിക്കുന്ന ശങ്കറിനെ പുതിയ വിഡിയോയിൽ കാണാം. ശങ്കർ– കമൽ ചിത്രം ‘ഇന്ത്യൻ’ ന്റെ രണ്ടാം ഭാഗമാണ് ഇത്.

ADVERTISEMENT

ചെന്നൈ പാരീസ് കോര്‍ണറിലെ എഴിലകം പരിസരത്ത് ആണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. രവി വര്‍മ്മന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. പ്രൊഡക്‌ഷൻ ഡിസൈനർ മുത്തുരാജ്.

കാജല്‍ അഗര്‍വാളാണ് നായിക. സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കും.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT