Thursday 17 September 2020 09:14 AM IST : By സ്വന്തം ലേഖകൻ

ലോകേഷ് ഇനി ഉലകനായകനൊപ്പം! ചിത്രം ഗ്യാംഗ്സ്റ്റർ കഥ പറയും എന്ന് സൂചന

kamal

തമിഴിലെ യുവസംവിധായകരിൽ പ്രധാനിയായ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തിൽ ഉലകനായകൻ കമൽഹാസൻ നായകൻ. കൈതി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ലോകേഷിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം വിജയ് നായകനാകുന്ന മാസ്റ്റർ ആണ്.

കമൽ–ലോകേഷ് ചിത്രം ഗ്യാംഗ്സ്റ്റർ കഥ പറയും എന്നാണ് സൂചന. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

സിനിമ അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.