Wednesday 29 June 2022 01:56 PM IST : By സ്വന്തം ലേഖകൻ

‘ആ വിഡിയോ ഇതാ, ആദ്യത്തെ രണ്ടെണ്ണം എനിക്ക് മിസ്സായി’: വിഡിയോ പങ്കുവച്ച് ലോകേഷ്

kamal-hassan

കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘വിക്രം’ ജൂലൈ എട്ടിന് ഒ.ടി.ടി റിലീസിനൊരുങ്ങുമ്പോൾ, ലോകേഷ് പങ്കുവച്ച ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.

ക്ലൈമാക്സ് സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ സെറ്റിൽ പുലർച്ചെ കമൽഹാസൻ പുഷ് അപ്പുകൾ എടുക്കുന്നതാണ് വിഡിയോയിൽ.

‘വാഗ്ദാനം ചെയ്ത പോലെ കമൽഹാസൻ സാറിന്റെ വിഡിയോ ഇതാ. ഇരുപത്തി ആറ് പുഷ് അപ്പുകൾ ചെയ്തു. ആദ്യത്തെ രണ്ടെണ്ണം എനിക്ക് മിസ്സായി. ഗരുഡൻ പറന്നിറങ്ങിക്കഴിഞ്ഞു’ എന്ന കുറിപ്പോടെയാണ് ലോകേഷ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

ഫഹദ് ഫാസിൽ, വിജയ് സേതുപതി, കാളിദാസ് ജയറാം, നരേൻ, ചെമ്പൻ വിനോദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സൂര്യ അതിഥി വേഷത്തിലും ഉണ്ട്.