Friday 13 May 2022 10:35 AM IST : By സ്വന്തം ലേഖകൻ

‘പത്തല പത്തല’ പാട്ട് കേന്ദ്രസര്‍ക്കാരിനെ അപമാനിക്കുന്നതെന്ന് പരാതി: വിവാദം

kamal-hassan

അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന്, ഉലകനായകൻ കമൽഹാസൻ എഴുതി ആലപിച്ച, ‘വിക്ര’ത്തിലെ ‘പത്തല പത്തല’ എന്ന ഗാനം ഇതിനോടകം വൻ ഹിറ്റാണ്. എന്നാൽ പാട്ട് കേന്ദ്രസര്‍ക്കാരിനെ അപമാനിക്കുന്നതാണെന്നു കാട്ടി ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി ലഭിച്ചതാണ് ഇതുമായി ബന്ധപ്പെട്ട പുതിയ വാർത്ത.

തമലിന്റെ പാർട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ രാഷ്ട്രീയമാണു പാട്ടിലൂടെ പറയുന്നതെന്ന ആക്ഷേപവും ഇതോടൊപ്പം ഉയര്‍ന്നിട്ടുണ്ട്.

ചെന്നൈയിലെ സംസാരശൈലിയിലുള്ള പാട്ട് ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയാണു വിക്രമിലെ പാട്ടെന്ന നിലയിലാണ് വിവാദം. ജൂണ്‍ 3ന് വിക്രം തിയറ്ററുകളിലെത്തും. ചിത്രത്തില്‍ കമലിനൊപ്പം വിജയ് സേതുപതി,ഫഹദ് ഫാസില്‍,നരേന്‍,ചെമ്പന്‍ വിനോദ്,കാളിദാസ് ജയറാം തുടങ്ങി വന്‍ താരനിരയുണ്ട്.