Saturday 16 February 2019 04:13 PM IST : By സ്വന്തം ലേഖകൻ

സ്വന്തം കഥ പറയാൻ കങ്കണ! ബയോപിക് ഒക്ടോബറില്‍ തുടങ്ങും

kangana-bio

തനിക്കു ചുറ്റും തിക്കിത്തിരക്കുന്ന വിവാദങ്ങളൊന്നും കങ്കണയെ ബാധിക്കാറില്ല. തനിക്കു പറയാനുള്ളതു പറഞ്ഞും സിനിമകൾ ചെയ്തും ഈ ബോളിവുഡ് സുന്ദരി സ്വന്തം വഴിയേ വേഗത്തിൽ നടക്കുകയാണ്.

വിവാദങ്ങളില്‍ കുടുങ്ങിയെങ്കിലും മണികര്‍ണികയും ഹിറ്റായതിന്റെ സന്തോഷത്തിലാണ് തന്റെ പുതിയ ചിത്രത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുന്നത്. അതൊരു വെറും സിനിമയല്ല, കങ്കണയുടെ തന്നെ ജീവിതകഥയാകും ചിത്രത്തിന്റെ കഥാ പശ്ചാത്തലം. കങ്കണയാണ് ചിത്രം സംവിധാനം ചെയ്യുക. വിജയേന്ദ്ര പ്രസാദാണ് കങ്കണയുടെ ബയോപിക് ചിത്രത്തിന്റെ തിരക്കഥയെഴുതുക. ഒക്ടോബറില്‍ ഷൂട്ടിങ് തുടങ്ങും. വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയല്ല താന്‍ ഈ ചിത്രം ഒരുക്കുന്നതെന്നും സിനിമയുമായി ബന്ധമില്ലാത്ത ഒരു കുടുംബത്തില്‍ നിന്ന് വന്ന് വിജയങ്ങളുടെ കൊടുമുടി കീഴടക്കിയ പെണ്‍കുട്ടിയുടെ കഥയായിരിക്കും സിനിമയെന്നും കങ്കണ പറയുന്നു.

അതേസമയം കങ്കണയെ പരിഹസിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ അതൊന്നും തന്നെ ബാധിക്കുന്നില്ലായെന്നു തെളിയിച്ച് ചിത്രവുമായി മുന്നോട്ടു പോകുകയാണ് കങ്കണ.