Thursday 15 October 2020 02:58 PM IST : By സ്വന്തം ലേഖകൻ

ജയലളിതയാകാൻ കങ്കണ കൂട്ടിയത് 20 കിലോ! പഴയ ലുക്കിലേക്ക് തിരികെയെത്താൻ താരം

kangana

ഇന്ത്യൻ സിനിമ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’. ബോളിവുഡ് താരനായിക കങ്കണ റണാവത്ത് ആണ് ചിത്രത്തില്‍ ജയലളിതയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിനായി 20 കിലോ ശരീര ഭാരമാണ് കങ്കണ കൂട്ടിയത്. ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ പഴയ ലുക്കിലേക്ക് തിരികെ പോകാനുള്ള തയാറെടുപ്പുകളിലാണ് ഇപ്പോൾ കങ്കണ.

വ്യായാമം ശീലമാക്കേണ്ടതുണ്ടെന്നാണ് തന്റെ വർക്കൗട്ട് ചിത്രം പോസ്റ്റ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ താരം കുറിച്ചത്.

‘തലൈവി’ എന്ന പേരിൽ തമിഴിലും ‘ജയ’ എന്ന പേരിൽ ഹിന്ദിയിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകൻ എ.എൽ വിജയ് ആണ്. കെ.വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിർവഹിക്കും.