Thursday 18 April 2019 09:53 AM IST : By സ്വന്തം ലേഖകൻ

കരീന കപൂറിന് വ്യാജ അക്കൗണ്ട്! രഹസ്യം വെളിപ്പെടുത്തി സോനം

kareena-new

ബി ടൗണിലെ വാർത്താ താരമാണ് കരീന കപൂർ. കരീന തോടുന്നതെല്ലാം വാർത്തയാക്കാൻ സമൂഹമാധ്യമങ്ങൾക്കും വലിയ ഉൽസാഹമാണ്. കരീനയോ മകൻ തൈമൂറോ വാർത്തകളിൽ നിറയാത്ത അപൂർവം ദിവസങ്ങളേ ബോളിവുഡിൽ കടന്നു പോകാറുള്ളൂ. ഇപ്പോഴിതാ കരീനയുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ബന്ധുവും സുഹൃത്തുമായ സോനം കപൂര്‍. സോഷ്യൽ മീഡിയയെ ഞെട്ടിക്കുന്ന രഹസ്യമാണ് കരീനയെക്കുറിച്ച് സോനം പറയുന്നത്.

അര്‍ബ്ബാസ് ഖാന്റെ ചാറ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കരീന കപൂറിനെക്കുറിച്ചും അവരുടെ ആര്‍ക്കുമറിയാത്ത ഒരു രഹസ്യത്തെക്കുറിച്ചും സോനം സംസാരിച്ചത്. കരീന കപൂറിന് സമൂഹമാധ്യമങ്ങളില്‍ കള്ളപ്പേരില്‍ ഒരു അക്കൗണ്ട് ഉണ്ടെന്നായിരുന്നു ആ രഹസ്യം.

കരീന കപൂറിന് കള്ളപ്പേരിൽ ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടെന്നാണ് സോനത്തിന്റെ വെളിപ്പെടുത്തൽ. അര്‍ബാസ് ഖാന്റെ ചാറ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സോനം ഇതു പങ്കു വച്ചത്.

കരീന സമൂഹമാധ്യമങ്ങളില്‍ ഇല്ലെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത് എന്ന ചോദ്യത്തിനായിരുന്നു സോനത്തിന്റെ തകർപ്പന്‍ മറുപടി. ‘‘കരീന സമൂഹമാധ്യമങ്ങളില്‍ ഉണ്ട്. പക്ഷേ അതൊരു കള്ളപ്പേരിലാണ്’’.– സോനം പറഞ്ഞു.