Monday 10 May 2021 10:25 AM IST : By സ്വന്തം ലേഖകൻ

അനിയനെ കൈകളിലെടുത്ത് തൈമൂർ! മാതൃദിനത്തിൽ മക്കളുടെ ചിത്രം പങ്കുവച്ച് കരീനാ കപൂർ

kareena

മാതൃദിനത്തിൽ മക്കളുടെ ചിത്രം പങ്കുവച്ച് കരീനാ കപൂർ. അനിയനെ വാത്സല്യത്തോടെ കൈകളിലെടുത്തു നിൽക്കുന്ന തൈമൂറിനെയാണ് ചിത്രത്തിൽ കാണുക.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ബോളിവുഡ് താരദമ്പതികളായ കരീന കപൂറിനും സെയ്ഫ് അലി ഖാനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. മകൻ തൈമൂറിന് കൂട്ടായി ഒരു അനിയനെത്തിയ കാര്യം ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ, മദേഴ്സ് ഡേയിൽ ഇളയമകനെ കരീന പരിചയപ്പെടുത്തിയിരിക്കുന്നു.