Wednesday 29 July 2020 02:17 PM IST : By സ്വന്തം ലേഖകൻ

‘കർണൻ’ കാഴ്ചയുടെ വിസ്മയമാകും! മേക്കിങ് വിഡിയോ വൈറൽ

karnan

കഴിഞ്ഞ ദിവസമായിരുന്നു തമിഴിലെ സൂപ്പർതാരം ധനുഷിന്റെ പിറന്നാൾ. താരത്തിന്റെ പിറന്നാള്‍ സമ്മാനമായി അദ്ദേഹം നായകനാകുന്ന പുതിയ ചിത്രം കർണന്റെ മേക്കിങ് വിഡിയോയും പുതിയ ടൈറ്റിൽ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. വിഡിയോ ഇതിനോടകം വൈറലാണ്.

രജീഷ വിജയൻ ആണ് മാരി ശെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക. കലൈപുലി എസ്. തണുവാണ് ചിത്രം നിർമിക്കുന്നത്. സന്തോഷ് നാരായണൻ ആണ് സംഗീത സംവിധാനം.