Friday 17 January 2020 06:24 PM IST : By സ്വന്തം ലേഖകൻ

അമ്മയുടെ ആഗ്രഹം യാഥാർത്ഥ്യമാക്കി കാർത്തിക്! 38 ലക്ഷത്തിന്റെ ആഡംബര കാർ സമ്മാനിച്ച് താരം

karthik

അമ്മയ്ക്ക് 38 ലക്ഷത്തിന്റെ ആഡംബര കാർ ജൻമദിന സമ്മാനമായി നൽകി ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍. പച്ച നിറത്തിലുള്ള മിനി കൂപ്പര്‍ ആണ് അമ്മയ്ക്ക് കാർത്തിക് സമ്മാനിച്ചത്.

കാര്‍ത്തിക് താരമാകുന്നതിന് മുന്‍പാണ് അമ്മ ഈ കാറിനോടുള്ള ഇഷ്ടം കാർത്തിക്കിനെ അറിയിച്ചത്. എന്നെങ്കിലും അമ്മയ്ക്ക് ഈ കാര്‍ വാങ്ങി നല്‍കും എന്ന് കാര്‍ത്തിക് വാഗ്ദാനം ചെയ്തിരുന്നു.

‘ലവ് ആജ് കൽ’ ആണ് കാര്‍ത്തിക് ആര്യന്റെ പുതിയ ചിത്രം. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാറാ അലി ഖാനാണ് നായിക. ഫെബ്രുവരി 14 ന് ചിത്രം തിയറ്ററുകളിലെത്തും.