Tuesday 28 July 2020 12:55 PM IST : By സ്വന്തം ലേഖകൻ

‘എനക്ക് രാജാവാ നാൻ വാഴുറേൻ’ ; ധനുഷിന്റെ പിറന്നാൽ ദിനത്തിൽ കിടിലൻ ലിറിക്കൽ സോങുമായി കാർത്തിക്ക് സുബ്ബരാജിന്റെ ‘ജഗമേ തന്തിരം’

dhuns

ധനുഷിന് പിറന്നാൾ‌ സമ്മാനമായി കാർത്തിക്ക് സുബ്ബരാജ് ചിത്രം ‘ജഗമേ തന്തിര’ത്തിലെ കിടിലൻ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. ‘രകിത രകിത’ എന്ന് തുടങ്ങുന്ന ഗാനം കാർത്തിക്ക് സുബ്ബരാജിന്റെ സ്ഥിരം മ്യൂസിക്ക് ഡയറക്ടർ സന്തോഷ് നാരായണനാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ധനുഷും സന്തോഷ് നാരായണനും ധീയും ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്. ‘ഗെയിം ഓഫ് ത്രോൺസ്’ നടൻ ജെയിംസ് കോസ്മോ ധനുഷിനൊപ്പം അഭിനയിക്കുന്ന ‘ജഗമേ തന്തിരം ’ലോക്ഡൗൺ കാരണം റിലീസ് നീണ്ട് പോയ ചിത്രങ്ങളുടെ പട്ടികയിലുള്ളതാണ്. ഇതാദ്യമായാണ് ധനുഷും കാർത്തിക്ക് സുബ്ബരാജും ഒരുമിക്കുന്നത്. പേട്ടയ്ക്കു ശേഷമുള്ള കാർത്തിക്ക് സുബ്ബരാജിന്റെ ചിത്രത്തിനായി ആരാധകരെല്ലാം ആവേശത്തോടെ കാത്തിരിക്കുകയാണ്

Tags:
  • Movies