Tuesday 22 September 2020 10:13 AM IST : By സ്വന്തം ലേഖകൻ

സിനിമയിൽ നിന്നു ലൈംഗികാതിക്രമം നേരിട്ടു! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കസ്തൂരി

kasthuri

സിനിമയിൽ നിന്നു തനിക്കും ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടെന്ന് തെന്നിന്ത്യൻ നടി കസ്തൂരി. സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ഉയർന്നുവന്ന ആരോപണത്തിൽ തന്റെ നിലപാട് വ്യക്തമാക്കുന്നതിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

വ്യക്തമോ സ്ഥിരീകരിക്കാവുന്നതോ ആയ തെളിവുകളില്ലാത്ത ലൈംഗികാരോപണങ്ങൾ തെളിയുക അസാധ്യമാണ്. എന്നാൽ ഒന്നോ അതിലധികമോ പേരുകൾ നശിപ്പിക്കാൻ അവർക്ക് കഴിയും. മറ്റൊരു ഗുണവുമില്ല’.- ബോളിവുഡ് നടി പായൽ ഘോഷ് അനുരാഗ് കശ്യപിനെതിരേ ഉയർത്തിയ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് കസ്തൂരി ട്വീറ്റ് ചെയ്തതിങ്ങനെ.

ഇതിന്, ‘നിങ്ങളുമായി അടുപ്പമുള്ള ഒരാൾക്കാണ് ഇത് സംഭവിച്ചത് എങ്കിൽ നിയമ വശങ്ങളെക്കുറിച്ച് സംസാരിക്കുമോ’ എന്ന ചോദ്യവുമായി ഒരാൾ എത്തിയതോടെ കസ്തൂരി കുറിച്ച മറുപടി ഇങ്ങനെ – ‘എന്ത് അടുപ്പമുള്ളയാൾ, എനിക്ക് തന്നെ അങ്ങനെ സംഭവിച്ചിട്ടുണ്ട്’.

അതിക്രമത്തെക്കുറിച്ച് തുറന്ന് സംസാരിക്കണമെന്ന് കസ്തൂരിയോട് ആരാധകർ ആവശ്യപ്പെട്ടെങ്കിലും നടി അതിനോട് പ്രതികരിച്ചില്ല.