Thursday 21 February 2019 04:50 PM IST : By സ്വന്തം ലേഖകൻ

പതിനായിരം പേരോടു പൊരുതി നിന്ന ഇരുപത്തിയൊന്നു പോരാളികള്‍! ‘കേസരി’ ട്രെയിലർ ഹിറ്റ്

kesari-new

അതിശയിപ്പിക്കുന്ന യുദ്ധ രംഗങ്ങളുടെ മികവുമായി അക്ഷയ്കുമാർ നായകനാകുന്ന ബോളിവുഡ് ചിത്രം ‘കേസരി’ യുടെ ട്രെയിലറെത്തി. 1897ല്‍ നടന്ന സരാഘര്‍ഹി യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. പതിനായിരത്തോളം വരുന്ന അഫ്ഗാന്‍ സൈനികരോട് പരിമിതമായ അംഗബലവുമായി പൊരുതി നിന്ന ഹവില്‍ദാര്‍ ഇഷാര്‍ സിങ്ങിന്റെയും അദ്ദേഹത്തിനോപ്പമുള്ള 20 പോരാളികളുടെയും കഥയാണ് ആക്ഷനും വൈകാരിക രംഗങ്ങൾക്കും പ്രാധാന്യം നൽകി കേസരിയിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്.

ട്രെയിലര്‍ ഇതിനോടകം തരംഗമായിട്ടുണ്ട്. പുറത്തിറങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ 33 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരെ ട്രെയിലർ സ്വന്തമാക്കി.

ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും മനോഹരമായ ദൃശ്യ വിന്യാസവും ട്രെയിലറിന്റെ ഹൈലൈറ്റാണ്. അനുരാഗ് സിങ് ആണ് സംവിധായകൻ. പരിനീതി ചോപ്രയാണ് നായിക.

മാര്‍ച്ച് 22 ന് കേസരി തിയേറ്ററുകളിലെത്തും.