Thursday 30 July 2020 10:07 AM IST : By സ്വന്തം ലേഖകൻ

‘കുട്ടിയാന’ എന്നു പരിഹാസം! തകർപ്പൻ മറുപടിയുമായി ഖുശ്ബു: പോസ്റ്റ് വൈറൽ

khushbu

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തന്റെ വർക്കൗട്ട് ചിത്രങ്ങൾക്ക് മോശം കമന്റിട്ടയാൾക്ക് തക്ക മറുപടിയുമായി നടി ഖുശ്ബു. തന്നെ കുട്ടിയാനെയെന്ന് വിശേഷിപ്പിച്ചയാളോട് ‘നിന്റെ മുഖം നീ ആദ്യം കണ്ണാടിയിൽ പോയി നോക്ക്, എന്നിട്ട് എന്നെ പരിഹസിക്ക്’ എന്നാണ് താരം പറഞ്ഞത്.

വര്‍ക്ക് ഔട്ട് മോഡ്, ഹെല്‍ത്ത് ലൈഫ് സ്റ്റൈല്‍, വേ ഓഫ് ലൈഫ് എന്നീ ഹാഷ്‍ടാഗുകളോടെയാണ് ഖുശ്ബു താന്‍ വ്യായാമം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം ഇതിനകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.