Saturday 23 February 2019 12:00 PM IST : By സ്വന്തം ലേഖകൻ

ഗിറ്റാർ മീട്ടി രഞ്ജിത്ത്, ഒപ്പം അനൂപ് മേനോനും! ‘കിങ് ഫിഷ്’ പുതിയ പോസ്റ്ററെത്തി

kingfish-new

നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ഇടമുറപ്പിച്ച ശേഷമാണ് സംവിധാന രംഗത്തേക്കുള്ള അനൂപ് മേനോന്റെ ചുവടു വയ്പ്. അനൂപ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘കിങ് ഫിഷ്’. ചിത്രീകരണം പുരോഗമിക്കുന്ന കിങ് ഫിഷിൽ അനൂപ് മേനോനും സംവിധായകൻ രഞ്ജിത്തുമാണ് പ്രധാന വേഷത്തിൽ. വേറിട്ട ഒരു ഫീൽ ഗുഡ് എന്റർടെയ്നറാകും ചിത്രമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി. അനൂപ് മേനോനും രഞ്ജിത്തുമാണ് പോസ്റ്ററിൽ. ഗിറ്റാർ മീട്ടുന്ന രഞ്ജിത്തും ഒപ്പമിരിക്കുന്ന അനൂപും ചിത്രം ഒരു ഫീൽ ഗുഡ് എന്റർടെയ്നറാകുമെന്നതിന്റെ സൂചന തരുന്നു.

ചിത്രത്തിന്റെ തിരക്കഥാകൃത്തും അനൂപ് മേനോനാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയാണ് റിലീസ് ചെയ്തത്.

പകൽ നക്ഷത്രങ്ങളാണ് അനൂപ് മേനോൻ തിരക്കഥയെഴുതിയ ആദ്യ ചിത്രം. കോക്ക്ടെയ്ൽ, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, ഡേവിഡ് ആൻഡ് ഗോലിയാത്ത്, ഡോൾഫിൻസ് എന്നിവയാണ് അനൂപ് തിരക്കഥയെഴുതിയ മറ്റു പ്രധാന ചിത്രങ്ങൾ.