Wednesday 09 October 2019 04:44 PM IST : By സ്വന്തം ലേഖകൻ

‘ജോലിക്ക് പോകാതിരിക്കാൻ കുളിമുറിയിൽ പൂട്ടിയിട്ടു, പാസ്പോർട്ട് കത്തിച്ചുകളയുമെന്ന് പറഞ്ഞു’! ഞെട്ടിക്കുന്ന ദുരനുഭവം തുറന്നു പറഞ്ഞ് കോന മിത്ര

kona-new

ബിഗ് ബോസ് ഷോയിൽ, നടി കോന മിത്രയുടെ തുറന്നു പറച്ചിലുകള്‍ ഉയർത്തി വിട്ട ചർച്ചകള്‍ സോഷ്യൽ മീഡിയയിൽ അവസാനിക്കുന്നില്ല.

ബിഗ് ബോസിലെ മറ്റ് മത്സരാർഥികൾക്കൊപ്പം സംസാരിക്കവെ, മുൻ കാമുകനെക്കുറിച്ചായിരുന്നു കോനയുടെ വെളിപ്പെടുത്തൽ. സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള സംസാരത്തിനിടെ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ഇപ്പോൾ ആരെയും പ്രണയിക്കുന്നില്ല എന്നു പറഞ്ഞ കോന, തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും അതോടൊപ്പം മനസ്സുതുറന്നു.

തുർക്കി സ്വദേശിയായിരുന്നു മുൻകാമുകൻ. താൻ മറ്റുള്ളവരുമായി ഇടപെടുന്നതോ, സംസാരിക്കുന്നതോ അയാൾക്ക് ഇഷ്ടമല്ലായിരുന്നു. ഒരിക്കൽ ജോലിക്ക് പോകാതിരിക്കാൻ മുംബൈയിലെ ഫ്ലാറ്റിലെ കുളിമുറിയിൽ അയാൾ തന്നെ പൂട്ടിയിട്ടെന്നും കോന പറഞ്ഞു.

വിവാഹശേഷം തുർക്കിയിൽ താമസമാക്കുന്ന കാര്യങ്ങൾ സംസാരിക്കുന്നതിനിടെ ഞാൻ തിരികെ മടങ്ങിപ്പോകാതിരിക്കാൻ എന്റെ പാസ്പോർട്ട് കത്തിച്ചുകളയുമെന്ന് അയാൾ പറഞ്ഞു. തമാശയെന്ന് തോന്നിപ്പിക്കുംവിധം പറഞ്ഞെങ്കിലും അത് കേട്ട് താൻ ഞെട്ടിയെന്ന് കോന. കുറച്ചു വർഷങ്ങൾക്കു ശേഷം ഇരുവരും വേർപിരിഞ്ഞു. ആരെയെങ്കിലും പ്രണയിക്കാൻ ഇനി പേടിയാണെന്നും കോന പറഞ്ഞു.