Friday 07 May 2021 11:18 AM IST : By സ്വന്തം ലേഖകൻ

കണ്ണീരടങ്ങാതെ ‘ഒവ്വൊരു പൂക്കളും’! അകക്കണ്ണിന്റെ കാഴ്ചയിൽ സംഗീതത്തിന്റെ നിലാവ് പരത്തി അയാള്‍ പോയി

komagan

കോവിഡ് ബാധിതനായി മരണത്തിനു കീഴടങ്ങി തമിഴ് ഗായകൻ കോമാഗനും. ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ ‘ഒവ്വൊരു പൂക്കളുമേ...’ എന്ന ഗാനത്തിലൂടെ തെന്നിന്ത്യയാകെ ശ്രദ്ധേയനാണ് കോമാഗൻ. 48 വയസ്സുകാരനായ കോമാഗൻ കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ജന്മനാ കാഴ്ചയില്ലാത്ത കോമാഗൻ കാഴ്ചയില്ലാത്ത ഗായകരെ സംഘടിപ്പിച്ച് കോമാഗനിൻ രാഗപ്രിയ എന്നൊരു ട്രൂപ്പ് നടത്തിയിരുന്നു. 16 മണിക്കൂർ തുടർച്ചയായി പെർഫോം ചെയ്തതിന് ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും കോമാഗന്റെ ട്രൂപ്പ് ഇടം പിടിച്ചിരുന്നു. തമിഴ് നാട് സർക്കാരിന്റെ കലൈമാണി പുരസ്കാരവും കോമാഗനെ തേടിയെത്തിയിട്ടുണ്ട്.

ഓട്ടോഗ്രാഫ് എന്ന ചിത്രത്തില്‍ പാടി അഭിനയിച്ചാണ് സിനിമാ ലോകത്ത് കോമാഗൻ പ്രശസ്തനാവുന്നത്.