Thursday 15 November 2018 02:48 PM IST : By സ്വന്തം ലേഖകൻ

‘കലിപ്പ് കൊതിയൻമാരെ അവതരിപ്പിച്ച് പെപ്പെ’; ഹ്രസ്വചിത്രത്തിന്റെ ട്രെയിലർ ഹിറ്റ്

kothiyan-new

കുട്ടിക്കൂട്ടത്തിന്റെ മാസ് പ്രകടനവുമായി ‘കൊതിയൻ’. ഹ്രസ്വചിത്രത്തിന്റെ ട്രെയിലറെത്തി. കുട്ടികൾക്കു പ്രാധാന്യം നൽകിയൊരുക്കുന്ന ഈ രസകരമായ കുഞ്ഞു സിനിമ സംവിധാനം ചെയ്യുന്നത് അരുണ്‍ പോൾ. രചനയും സംവിധായകൻ തന്നെ. ഒരു കൂട്ടം ബാലതാരങ്ങളും നവാഗതരുമാണ് അഭിനേതാക്കൾ. ബിജു ജോസഫും ഗോപൻ ടി.ജിയുമാണ് സഹനിർമ്മാണം. ഇതിനോടകം ഈ പുതുമയാർന്ന ട്രെയിലറിന് വൻ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ. യുവതാരം ആന്റണി വർഗീസ് തന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ പ്രേക്ഷകരുമായി പങ്കു വച്ചത്.