Wednesday 12 June 2019 03:40 PM IST : By സ്വന്തം ലേഖകൻ

51 ന്റെ നിറവിൽ കൃഷ്ണകുമാർ, പ്രായം വെറും അക്കമെന്ന് പ്രേക്ഷകർ! ജൻമദിന ആശംസകള്‍ നേർന്ന് അഹാന

kk

51 ന്റെ നിറവിലാണ് മലയാളത്തിന്റെ പ്രിയനടൻ കൃഷ്ണകുമാർ. പക്ഷേ, പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്നു തെളിയിക്കുന്നതിൽ ഒരാൾ അദ്ദേഹമാണ്. അമ്പത്തൊന്നിലും ലുക്കിൽ വലിയ മാറ്റമൊന്നും താരത്തിനില്ല.

ഇന്ന് 51 വയസ് തികയുന്ന കൃഷ്ണ കുമാറിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് മകള്‍ അഹാന കൃഷ്ണകുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം കണ്ട്, താഴെ വന്ന കമന്റുകളും ഇതു തന്നെയാണ് പറയുന്നത്.

വാര്‍ത്താ അവതാരകനും ടെലിവിഷന്‍ സീരിയലുകളിലെ സ്ഥിരം സാന്നിധ്യവുമായിരുന്ന കൃഷ്ണ കുമാര്‍ 1994ല്‍, സുരേഷ്ഗോപി നായകനായ ‘കാശ്മീരം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ സജീവമായത്.

ഭാര്യ സിന്ധുവും നാല് പെണ്‍മക്കളും അടങ്ങുന്നതാണ് കൃഷ്ണ കുമാറിന്റെ കുടുംബം. അദ്ദേഹത്തിന്റെ മൂത്ത മകളാണ് നടി കൂടിയായ അഹാന. ടൊവിനോ തോമസ് നായകനാകുന്ന ‘ലൂക്ക’ എന്ന ചിത്രത്തിലാണ് അഹാന ഇപ്പോൾ അഭിനയിക്കുന്നത്.