Thursday 21 February 2019 04:23 PM IST : By സ്വന്തം ലേഖകൻ

‘കുമ്പളങ്ങിപ്പാട്ടി’നെ ചുവടുകളാക്കി ‘ഡാഫ്റ്റ് പങ്ക്’! ‘ചെരാതുകൾ ’ കവർ വിഡിയോ ഹിറ്റ്

kumbalangi-cover

‘കുമ്പളങ്ങി നൈറ്റ്സ്’ പ്രേക്ഷകർക്കു സമ്മാനിക്കുന്നത് കാഴ്ചയുടെ പുത്തൻ വസന്തമാണ്. കുമ്പളങ്ങിയിലെ മനുഷ്യജീവിതം പറയുന്ന ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് അതിലെ ഗാനങ്ങളാണ്. പ്രത്യേകിച്ച് ‘ചെരാതുകൾ... ’ എന്നാരംഭിക്കുന്ന മെലഡി. ഇപ്പോഴിതാ ഈ മനോഹരമായ സംഗീത ശിൽപ്പത്തിന് കവർ വിഡിയോ ഒരുക്കിയിരിക്കുകയാണ് ഒരു കൂട്ടം കലാകാരൻമാർ.

കൊച്ചിൻ കലാഭവനിലെ മുൻ നർത്തകരുടെ സംഘമായ ‘ഡാഫ്റ്റ് പങ്ക്’ അണിയിച്ചൊരുക്കിയ ഈ ഡാൻസ് കവർ വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

മുകേഷിന്റെ കൊറിയോഗ്രാഫിയിൽ അഖിൽ, വിമൽ, റിച്ചു ജോൺ, മുകേഷ് എന്നിവർ ചേർന്നാണ് ചുവടു വയ്ക്കുന്നത്. സനലും കുഡുവും ചേർന്നാണ് ഛായാഗ്രാഹണം. ചിത്രത്തിലെ നായകൻ ഷെയ്ൻ നിഗം ഈ വിഡിയോ ഷെയർ ചെയ്തത് ഇവർക്കു ലഭിച്ച അംഗീകാരമായി.