Tuesday 19 March 2019 09:59 AM IST : By സ്വന്തം ലേഖകൻ

ഇതാണ് ഊളയെ പ്രേമിച്ച പെൺകുട്ടി! കുമ്പളങ്ങി നൈറ്റ്സിലെ മനോഹരമായ പ്രണയരംഗം കാണാം: വിഡിയോ

kumbalangi

അടുത്തിടെ മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് കുമ്പളങ്ങി നൈറ്റ്സ്. ഫഹദ് ഫാസിലിന്റെ വില്ലൻ വേഷവും ഷെയ്ൻ നിഗത്തിന്റെയും സൗബിൻ ഷാഹിറിന്റെയും നായക വേഷങ്ങളും ഒപ്പം മനോഹരമായ ഒരു കഥയുമൊക്കെ ചേർന്നപ്പോൾ കുമ്പളങ്ങിയിലെ രാത്രികൾ പ്രേക്ഷകരുടേതു കൂടിയായി. ഇപ്പോഴിതാ കുമ്പളങ്ങിയിലെ ചില മനോഹര രംഗങ്ങൾ യൂ ട്യൂബിലൂടെ പ്രേക്ഷകർക്കായി പങ്കു വച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. അതിൽ ഏറ്റവും പുതിയത് ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്ന ബോബി അന്ന ബെന്‍ അവതരിപ്പിക്കുന്ന ബേബിമോളോട് വിവാഹാഭ്യര്‍ഥന നടത്തുന്ന രംഗമാണ്. 2.49 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ രംഗം ഭാവന സ്റ്റുഡിയോസ് എന്ന യുട്യൂബ് ചാനലിലൂടെയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

ആഷിക് അബുവിന്റെ അസോസിയേറ്റ് ആയിരുന്ന മധു സി നാരായണൻ സ്വതന്ത്ര സംവിധായകനായ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ശ്യാം പുഷ്കരന്റെതാണ് ചിത്രത്തിന്റെ തിരക്കഥ.