Saturday 17 April 2021 11:41 AM IST : By സ്വന്തം ലേഖകൻ

കേക്കിലും ഉടുപ്പിലുമെല്ലാം മുയൽക്കുട്ടൻമാർ; ഇസക്കുട്ടന്റെ രണ്ടാം പിറന്നാൾ ആഘോഷമാക്കി ചാക്കോച്ചൻ, ചിത്രങ്ങൾ

bunnyossa

ഇസക്കുട്ടന്റെ രണ്ടാം പിറന്നാൾ ആഘോഷമാക്കി നടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. ഏപ്രിൽ പതിനാറിനായിരുന്നു കുട്ടിത്താരത്തിന്റെ പിറന്നാൾ. ബണ്ണി തീമിലായിരുന്നു ഒരുക്കങ്ങൾ. പിറന്നാൾ കേക്കിലും ഉടുപ്പിലും സ്റ്റേജിലുമെല്ലാം മുയൽക്കുട്ടന്മാരെ വച്ചാണ് അലങ്കരിച്ചത്. സോഷ്യൽ മീഡിയയിലൂടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ താരം പങ്കുവച്ചു. ‘ബണ്ണി കുട്ടപ്പൻ’ എന്ന രസികൻ കമന്റാണ് രമേഷ് പിഷാരടി ചിത്രങ്ങൾക്ക് താഴെ കുറിച്ചത്.

ആരാധകരെ കൂടാതെ മലയാള സിനിമയിലെ മുൻനിര താരങ്ങളെല്ലാം കുഞ്ഞുതാരത്തിന് ആശംസകളുമായെത്തി. 2019 ഏപ്രിലിലാണ് ഇസ ജനിക്കുന്നത്. കുഞ്ഞു ഇസയെ കുറിച്ചുള്ള വിശേഷങ്ങളും ചിത്രങ്ങളും ചാക്കോച്ചനും ഭാര്യ പ്രിയയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചിത്രങ്ങൾ കാണാം... 

Tags:
  • Movies