Saturday 22 June 2019 04:26 PM IST : By സ്വന്തം ലേഖകൻ

പ്രേക്ഷകരുടെ ലച്ചു വീണ്ടും ചിലങ്കയണിഞ്ഞു! നൃത്ത വേദിയിലേക്കുള്ള മടക്കം 8 വർഷത്തിനു ശേഷം

joohi-1

ജനപ്രിയ ടെലിവിഷൻ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ജൂഹി രുസ്തഗി. ലച്ചു എന്ന കഥാപാത്രത്തിലൂടെ ചുരുങ്ങിയ കാലത്തിനിടെ ജൂഹി താരമായി. ഇപ്പോഴിതാ, എട്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം ജൂഹി നൃത്തവേദിയിലേക്ക് തിരികെയെത്തിയിരിക്കുന്നു. ഈ മടങ്ങി വരവിന്റെ സന്തോഷം ആരാധകരുമായി പങ്കിടുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെയാണ് ജൂഹി ഈ വിശേഷം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

പാതി മലയാളിയാണ് ജൂഹി രുസ്തഗി. ജൂഹിയുടെ അമ്മ മലയാളിയായ ഭാഗ്യലക്ഷ്മിയാണ്. അച്ഛൻ രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ രുസ്തഗി. ചോറ്റാനിക്കര മഹാത്മാഗാന്ധി പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെയാണ് ജൂഹി സീരിയലിൽ എത്തുന്നത്. ഇപ്പോൾ ഫാഷൻ ഡിസൈൻ കോഴ്സ് ചെയ്യുകയാണ് ജൂഹി. ജൂഹി ഉപയോഗിക്കുന്ന മിക്ക വസ്ത്രങ്ങളും താരം സ്വയം ഡിസൈൻ ചെയ്യുന്നതാണ്.