Saturday 28 January 2023 09:21 AM IST : By സ്വന്തം ലേഖകൻ

പുതിയ ഇന്നിങ്സ് സിനിമയിൽ: മഹേന്ദ്രസിങ് ധോണി ചലച്ചിത്രനിർമാണ രംഗത്തേക്ക്

lgm

ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി ചലച്ചിത്രനിർമാണ രംഗത്തേക്ക്. ധോണി എന്റര്‍ടെയ്ന്‍മെൻസിന്റെ ആദ്യ സിനിമ തമിഴിലാണ്. ‘ലെറ്റ്സ് ഗെറ്റ് മാരീഡ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഹരീഷ് കല്യാൺ, ഇവാന (അലീന ഷാജി), യോഗി ബാബു, നദിയ മൊയ്തു എന്നിവരാണ് പ്രധാന വേഷങ്ങളിൽ.

ധോണിയുടെ ഭാര്യ സാക്ഷി സിങ് റാവത്താണ് പ്രൊഡക്‌ഷൻ കമ്പനിയുടെ മാനേജിങ് ഡയറക്ടർ. സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു.