Wednesday 18 September 2019 11:45 AM IST : By സ്വന്തം ലേഖകൻ

മേക്കപ്പ് ഇല്ലാത്ത ഞാൻ ഇങ്ങനെയാണ്! ആരാധകരെ ഞെട്ടിച്ച് ലിസറായിയുടെ ഇൻസ്റ്റഗ്രാം ഫോട്ടോ

lr

നടിയും മോഡലുമായ ലിസ റായിയുടെ ഇൻസ്റ്റഗ്രാം ചിത്രം കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. തന്റെ മേക്കപ്പ് ഇല്ലാത്ത ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ച് അമ്പരപ്പിച്ചിരിക്കുകയാണ് താരം. പ്രായം പിടിച്ചു നിർത്താൻ താരങ്ങള്‍ പാടു പെടുമ്പോഴാണ് ലിസയുടെ ഈ സാഹസം. സർജറികളും മേക്കപ്പ് പരീക്ഷണങ്ങളും മേക്ക് ഓവറുകളുമായി താരങ്ങൾ ഫ്രെയിമിൽ നിറഞ്ഞു നിൽക്കുമ്പോൾ താരം ചമയങ്ങളഴിച്ചു വച്ച് എത്തിയത് വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. കണ്‍തടത്തിലെ കറുപ്പും ശരീരത്തിലെ ചുളിവും വെളിവാക്കിയാണ് നടിയുടെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

'47 കാരിയായ ഞാന്‍ ഇങ്ങനെയാണ്. എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചത്. നമ്മള്‍ എങ്ങനെയാണോ അങ്ങനെ ഇരിക്കാനുള്ള ധൈര്യം നമുക്കുണ്ടോ? ചെറുപ്പത്തില്‍ എനിക്കില്ലായിരുന്നു. എല്ലാവരും നമ്മുടെ മൂല്യം മനസിലാക്കണം എന്നില്ല. പക്ഷെ നിങ്ങളുടെ ശരീരത്തേയും അത് പറയുന്ന കഥയേയും നിങ്ങളുടെ അനുഭവങ്ങളേയും നിങ്ങളുടെ ഉള്ളിനേയും സ്‌നേഹിക്കൂ. നിങ്ങളുടെ മൂല്യം എന്തെന്നറിയൂ. നിങ്ങളുടെ തിളക്കം ലോകത്തില്‍ പ്രതിഫലിക്കും. ഇപ്പോള്‍ അങ്ങനെയെങ്കിലും നിങ്ങളെ സ്‌നേഹിക്കൂ'  താരം കുറിച്ചു.

Tags:
  • Gossips