Friday 22 May 2020 01:48 PM IST : By സ്വന്തം ലേഖകൻ

ഒരു മുപ്പതുകാരന്റെ അറുപതാം പിറന്നാള്‍... 90 ആയാലും അദ്ദേഹം ഒരു മുപ്പതുകാരനെപ്പോലെ തന്നെയായിരിക്കും! വേറിട്ട കുറിപ്പുമായി ലിസി

lissy

മോഹന്‍ലാലിന് അറുപതാം ജന്‍മദിനാശംസകള്‍ നേര്‍ന്ന് പ്രിയതാരം ലിസി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറല്‍. മോഹന്‍ലാലിന്റെ ആദ്യകാല ഹിറ്റ് നായികമാരില്‍ തിളക്കമുള്ള പേരാണ് ലിസിയുടെത്. അന്നും ഇന്നും മോഹന്‍ലാല്‍ ഒരു മുപ്പതുകാരനെപ്പോലെ എന്നാണ് ലിസി കുറിച്ചിരിക്കുന്നത്.


'കഴിഞ്ഞ 35 വര്‍ഷമായി എനിക്ക് മോഹന്‍ലാലിനെ അറിയാം... ഒരു സഹതാരമായി... സുഹൃത്തായി... ബിസിനസ് പങ്കാളിയായി... ഞാനും എന്റെ കുട്ടികളും അദ്ദേഹത്തോടും കുടുംബത്തോടും ഒപ്പം എത്രയോ തവണ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചു. എത്രയോ മഹത്തരമായ ഓര്‍മകള്‍!! ആളുകള്‍ ചോദിക്കാറുണ്ട്, മറക്കാനാകാത്ത നിമിഷം അതിലേതാണെന്ന്. അതിന് ഉത്തരം പറയുക ബുദ്ധിമുട്ടാണ്. പക്ഷേ, ഒരു കാര്യം ഞാന്‍ ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട്. ഞാന്‍ ആദ്യം കാണുമ്പോള്‍ അദ്ദേഹത്തിന് പ്രായം 25. എന്നാല്‍ ഒരു മുപ്പതുകാരനെപ്പോലെയായിരുന്നു ആളുടെ പെരുമാറ്റം. ഇന്ന് അദ്ദേഹത്തിന് പ്രായം 60. പക്ഷേ, ഇപ്പോഴും ഒരു മുപ്പതുകാരനെപ്പോലെയാണ് അദ്ദേഹം സ്വയം കൊണ്ടു നടക്കുന്നത്. എനിക്കുറപ്പുണ്ട് 90 ആയാലും അദ്ദേഹം ഒരു മുപ്പതുകാരനെപ്പോലെ തന്നെയായിരിക്കും ഇരിക്കുക. ജന്മദിനാശംസകള്‍ ലാലേട്ടാ. സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ. - ലിസി കുറിച്ചു. ലാലേട്ടന്റെ 60!! ഒരു മുപ്പതുകാരന്റെ അറുപതാം പിറന്നാള്‍ എന്ന പേരിലാണ് ലിസി കുറിപ്പ് പോസ്റ്റ് ചെയ്തത്.



Tags:
  • Movies