Monday 23 May 2022 12:29 PM IST : By സ്വന്തം ലേഖകൻ

‘കമൽ സാർ രാത്രി 2 മണിക്ക് 26 പുഷ് അപ്പ് എടുത്തു, 67 വയസിലും അദ്ദേഹം ഞെട്ടിക്കുന്നു’: ലോകേഷ് പറഞ്ഞത്

lokesh

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമൽഹാസന്‍- ലോകേഷ് കനകരാജ് ചിത്രം വിക്രം പ്രദർശനത്തിനൊരുങ്ങുമ്പോൾ, ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയില്‍ ലോകേഷ് കനകരാജ് കമല്‍ഹാസനെപ്പറ്റി പറഞ്ഞതാണ് വൈറലാവുന്നത്.

വിക്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിങ് നടക്കുമ്പോള്‍ രാത്രി 2 മണിക്ക് 26 പുഷ് അപ്പ് കമല്‍ഹാസന്‍ എടുത്തു എന്നാണ് ലോകേഷ് പറയുന്നത്. 67 വയസുള്ള അദ്ദേഹം ഇത്രയും പുഷ് അപ്പ് ഒരുമിച്ച് എടുത്തത് ശരിക്കും ഞെട്ടിച്ചു എന്നും ലോകേഷ്. ലോകേഷിന്റെ വാക്കുകള്‍ നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് ഏറ്റെടുക്കുന്നത്.

കമൽഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്. സൂര്യ ഗസ്റ്റ് റോളിലും.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.