Thursday 17 January 2019 03:40 PM IST : By സ്വന്തം ലേഖകൻ

വീണ്ടും നാടൻ ജയറാം; ലോനപ്പന്റെ പുത്തൻ ടീസറും ഹിറ്റ്

lonappan-new

മലയാളത്തിന്റെ കുടുംബനായകൻ ജയറാമിനെ നായകനാക്കി ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ‘ലോനപ്പന്റെ മാമ്മോദീസ’യുടെ പുതിയ ട്രെയിലർ വൈറലാകുന്നു. തനിക്കു താരപദവി നൽകിയ ഗ്രാമീണ കഥാപാത്രങ്ങളിലേക്കുള്ള ജയറാമിന്റെ മടക്കമാണ് ഈ രസകരമായ ടീസറിന്റെ ഹൈലൈറ്റ്. ഹാസ്യ–കുടുംബ ചിത്രമാണ് ‘ലോനപ്പന്റെ മാമ്മോദീസ’. നിരവധി അംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ പ്രതീക്ഷയായ ലോനപ്പൻ എന്ന കഥാപാത്രമാണ് ചിത്രത്തിൽ ജയറാമിന്. അന്ന രാജനാണ് നായിക. ഒപ്പം വൻ താരനിരയും അണിനിരക്കുന്നു.