Thursday 18 April 2019 10:12 AM IST : By സ്വന്തം ലേഖകൻ

അവസാനമല്ല, ആരംഭം! വരും എന്നുറപ്പിച്ച് ആരാധകർ, എന്നു വരുമെന്ന് സിനിമാ ലോകം

lucifer-new

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ തിയേറ്ററിലെത്തിയ ദിവസം മുതൽ അതിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും തലപൊക്കിത്തുടങ്ങിയതാണ്. പൃഥ്വിരാജിന്റെ ചില ഫെയ്സ്ബുക്ക് പോസ്റ്റുകൾ ആ അടക്കം പറച്ചിലുകൾക്ക് ആക്കം കൂട്ടി. ഇപ്പോഴിതാ അതൊരു വെറും അഭ്യൂഹം മാത്രമല്ല എന്നു തെളിയിക്കുന്ന തരത്തിൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് കൂടുതൽ പ്രതീക്ഷ പകർന്ന് ചിത്രത്തിലെ അവസാന ക്യാരക്ടർ പോസ്റ്ററും പുറത്തു വന്നിരിക്കുന്നു.

റിലീസിനു ശേഷം ആഴ്ചകൾ പിന്നിടുമ്പോൾ മോഹന്‍ലാലിന്റെ ക്യാരക്ടർ പോസ്റ്ററാണ് പൃഥ്വി പങ്കുവെച്ചത്. മോഹൻലാൽ അവതരിപ്പിച്ച ഖുറേഷി അബ്റാം എന്ന അധോലോക നായകന്റെ ലുക്ക് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അവസാനം, ആരംഭത്തിന്റെ തുടക്കം എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വി പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ലൂസിഫറിന് രണ്ടാം ഭാഗമുണ്ടാകുമെന്നും അബ്റാമിന്റെ കഥയാകും ചിത്രം പറയുകയെന്നുമുള്ള ചർച്ചകൾ സജീവമായി. മുൻപ് തിരക്കഥാകൃത്ത് മുരളി ഗോപിയെക്കുറിച്ചുള്ള പൃഥ്വിയുടെ പോസ്റ്റും ഇതോട് ചേർത്തു വായിക്കാം.