Thursday 04 February 2021 09:43 AM IST : By സ്വന്തം ലേഖകൻ

എസ്.ടി.ആറിന്റെ നായികയായി കല്യാണി! ‘മാനാട്’ മലയാളത്തിൽ ‘റിവൈൻഡ്’

manadu

സിമ്പുവിന്റെ ‘മാനാട്’ ടീസര്‍ എത്തി. വി.ഹൗസ് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിർമിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം പൊളിറ്റിക്കല്‍ ത്രില്ലറാണ്. കല്യാണി പ്രിയദർശനാണ് നായിക.

യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ചിത്രത്തില്‍ ചിമ്പുവിനെ കൂടാതെ എസ്.എ. ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവരും അഭിനയിക്കുന്നു. മറ്റു ഭാഷകള്‍ക്കൊപ്പം മലയാളത്തിലും ‘മാനാട്’ പ്രദര്‍ശനത്തിനെത്തും.