Monday 17 June 2019 12:35 PM IST : By സ്വന്തം ലേഖകൻ

ചിരിയും ചിന്തയും കോർത്ത ‘റേഡിയോക്കഥ’! മക്കൾ സെൽവനും കുടുംബനായകനും നിറഞ്ഞാടി ‘മാർക്കോണി മത്തായി’യുടെ ടീസർ

markony

തമിഴിലെ സൂപ്പർതാരങ്ങളിൽ ഒരാളായ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രമെന്ന നിലയിൽ ഇതിനോടകം വാർത്തകളിൽ നിറഞ്ഞ ‘മാർക്കോണി മത്തായി’യുടെ ടീസർ പുറത്തിറങ്ങി. ജയറാം നായകനാകുന്ന ചിത്രത്തിൽ വിജയ് സേതുപതി അഥിതി വേഷത്തിലാണ്.

വ്യത്യസ്തവും രസകരവുമാണ് ഒരു മിനിട്ട് 39 സെക്കന്റ ് ദൈര്‍ഘ്യമുള്ള ടീസര്‍.

റേഡിയോയുമായി ചിത്രത്തിനുള്ള പ്രാധാന്യം ടീസറിൽ തെളിഞ്ഞു കാണാം. രസകരമായ സംഭാഷണങ്ങളാണ് മറ്റൊരു പ്രധാന ഘടകം. സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് പ്രേമചന്ദ്രന്‍ എം.ജി.

ചിത്രത്തില്‍ ആത്മികയാണ് നായിക. ഒരു അഭിമുഖത്തിന് കേരളത്തിലെത്തുന്ന വിജയ് സേതുപതി മാര്‍ക്കോണി മത്തായിയുടെ ജീവിതത്തിലേക്ക് എങ്ങിനെ കടക്കുന്നു എന്നതാണ് ചിത്രം.