13 വര്‍ഷത്തിനു ശേഷം റേസിങ് ട്രാക്കിലേക്കുള്ള തിരിച്ചുവരവില്‍ വിജയം നേടിയ തമിഴ് നടൻ അജിത് കുമാറിനെ അഭിനന്ദിച്ച് നടൻ മാധവൻ.
‘നിങ്ങളെക്കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനമാണ്. എന്തൊരു മനുഷ്യനാണ്, ദി വണ്‍ ആന്‍ഡ് ഓണ്‍ലി അജിത് കുമാര്‍’ എന്നാണ് മാധവന്‍ കുറിച്ചത്. അജിത്തിന് പിന്തുണയുമായെത്തിയ ആരാധകര്‍ക്കും മാധവന്‍ നന്ദി പറഞ്ഞു. ഇന്ത്യന്‍ പതാക പിടിച്ചു നില്‍ക്കുന്ന അജിത്തിനെ ആശ്ലേഷിക്കുന്ന വിഡിയോയും മാധവന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേ സമയം അജിത്ത് കുമാറിനെ പ്രശംസിച്ച് കമൽഹാസൻ, അടക്കമുള്ള തമിഴ് സിനിമാ ലോകം രംഗത്തെത്തി. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തിൽ താരം മൂന്നാമതായാണ് അജിത്തും സംഘവും ഫിനിഷ് ചെയ്തത്. റേസിങ് താരം മാത്രമല്ല, ‘അജിത് കുമാര്‍ റേസിങ്’ എന്ന റേസിങ് ടീമിന്റെ ഉടമ കൂടിയാണ് താരം.