Friday 17 July 2020 10:05 AM IST : By സ്വന്തം ലേഖകൻ

ബോർഡ് പരീക്ഷയിൽ കിട്ടിയത് 58 ശതമാനം മാർക്ക്! വിഷമിക്കുന്നവർക്ക് മാധവന്റെ ട്വീറ്റ്

madhavan

കോവിഡ് പ്രതിസന്ധികൾക്കിടയിലും പരീക്ഷാഫലങ്ങൾ ഓരോന്നോരോന്നായി പ്രഖ്യാപിക്കപ്പെടുമ്പോൾ, മാർക്ക് കുറഞ്ഞതിൽ സങ്കടപ്പെടുന്നവർക്ക് വേണ്ടി നടൻ മാധവന്റെ ട്വീറ്റ്.

പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകാതെ നിരാശരായ വിദ്യാർത്ഥികൾ വിഷമിക്കേണ്ടതില്ലെന്നും പരീക്ഷയിലെ മാർക്ക് ജീവിതത്തിൽ വലിയ ഒരു പ്രശ്നമല്ലെന്നും ജീവിതം തുടങ്ങാൻ പോകുന്നതേയുള്ളൂ എന്നും ശുഭാപ്തിവിശ്വാസം പകരുകയാണ് താരം. പരീക്ഷയിൽ വിജയിച്ച ആളുകളെ അഭിനന്ദിക്കാനും താരം മറന്നില്ല. ബോർഡ് പരീക്ഷയിൽ 58 ശതമാനം മാർക്കായിരുന്നു താൻ നേടിയതെന്നും മാധവൻ പറയുന്നു.

നമ്പി നാരായണന്റെ കഥ പറയുന്ന ‘റോക്കറ്ററി ദ നമ്പി എഫക്ട്’ ആണ് മാധവന്റെ പുതിയ ചിത്രം. ചിത്രം സംവിധാനം ചെയ്യുന്നതും മാധവനാണ്.