Thursday 18 February 2021 11:54 AM IST : By സ്വന്തം ലേഖകൻ

മാധവന് ഡി–ലിറ്റ് ബിരുദം! പുതിയ വെല്ലുവിളികള്‍ ഉയർത്തുന്ന സിനിമകൾ തിരഞ്ഞെടുക്കാൻ പ്രചോദനം എന്നു താരം

madhavan

തെന്നിന്ത്യൻ നടൻ മാധവന് ഡി–ലിറ്റ് (‍ഡോക്ടർ ഓഫ് ലെറ്റേർസ്) ബിരുദം നൽകി ആദരിച്ച് കൊൽഹാപൂരിലെ ഡി വൈ പട്ടീൽ എജ്യുക്കേഷൻ സൊസൈറ്റി.

കലയ്ക്കും സിനിമയ്ക്കും അദ്ദേഹം നൽകിയ സമഗ്ര സംഭാവനകളെ മുൻനിര്‍ത്തിയാണ് ഡോക്ടറേറ്റ്.

ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ഈ അംഗീകാരം സ്വീകരിക്കുന്നതായും പുതിയ പുതിയ വെല്ലുവിളികള്‍ ഉയർത്തുന്ന തരം പ്രോജക്ടുകള്‍ തിരഞ്ഞെടുക്കാൻ ഇത് തന്നെ പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു.

നിരവധി താരങ്ങൾ അദ്ദേഹത്തിന് ആശംസകളുമായി എത്തി.