Wednesday 18 September 2019 03:13 PM IST : By സ്വന്തം ലേഖകൻ

‘എനിക്ക് കരച്ചിൽ വരുന്നു, എങ്ങനെയെങ്കിലും ആ ലുക്ക് തിരിച്ചു പിടിക്കണം’! മാധവന്റെ പോസ്റ്റ് വൈറൽ

madhavan-new

തന്റെ സ്വപ്ന പദ്ധതിയായ ‘റോക്കെറ്ററി- ദ നമ്പി എഫക്റ്റ്’ ന്റെ തിരക്കുകളിലാണ് മാധവൻ. ചിത്രത്തിൽ നായകനാകുന്നതിനൊപ്പം സംവിധായകനും താരം തന്നെയാണ്. ചിത്രത്തിനായി മാധവന്റെ മേക്കോവർ ഇതിനോടകം ചർച്ചയാണ്. ചിത്രത്തിൽ വേറിട്ട ഗെറ്റപ്പുകളിലാണ് താരം എത്തുക. ഇതിൽ സാൾട്ട് ആൻഡ് പെപ്പർ ലുക്ക് താരം പങ്കുവച്ചതിന് വലിയ സ്വീകരണമാണ് ലഭിച്ചത്.

ഇപ്പോഴിതാ താരത്തിന്റെ ഒരു ആരാധിക ട്വിറ്ററിൽ പങ്കുവച്ച താരത്തിന്റെ ചിത്രവും അത് ഷെയർ ചെയ്ത് താരം കുറിച്ചതുമാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

‘എന്ത് ഹോട്ടാണ് ഇയാള്‍. കരച്ചിൽ വരുന്നു, എങ്ങനെയാണ് ഒരാള്‍ക്ക് ഇത്രയും ഹോട്ട് ആകാന്‍ പറ്റുന്നത്?’ എന്ന കുറിപ്പോടെ ആരാധിക പങ്കുവച്ച ചിത്രം, ‘രണ്ടു വര്‍ഷം മുന്‍പുള്ള ചിത്രമാണിത്. എനിക്ക് കരയാന്‍ തോന്നുന്നുണ്ട്. എങ്ങനെയെങ്കിലും ആ ലുക്ക് തിരിച്ചു പിടിക്കണം’ എന്ന രസികന്‍ കുറിപ്പോടെയാണ് മാധവൻ ഷെയർ ചെയ്തത്.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റാരോപിതനായി, പിന്നീട് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ത്രിഭാഷാ ചിത്രം ആണ് ‘റോക്കെറ്ററി-ദി നമ്പി എക്റ്റ്’. ചിത്രത്തില്‍ നമ്പിനാരായണന്റെ വേഷത്തില്‍ ആണ് മാധവൻ.