Tuesday 08 June 2021 10:11 AM IST : By സ്വന്തം ലേഖകൻ

‘ആശംസകൾ പൊണ്ടാട്ടീ...’! ഇരുപത്തിരണ്ടാം വിവാഹവാർഷികത്തിന്റെ സന്തോഷത്തിൽ മാഡിയും സരിതയും

madhavan

ഇരുപത്തിരണ്ടാം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് പ്രിയപ്പെട്ടവനൊപ്പമുള്ള തന്റെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ച് നടൻ മാധവന്റെ ഭാര്യ സരിത സോഷ്യൽ മീഡിയയിൽ കുറിച്ചത് ശ്രദ്ധേയമാകുന്നു.

‘22 വർഷങ്ങൾ, നീയിപ്പോഴും എന്റെയുള്ളിലെ കുട്ടിത്തം പുറത്തെടുക്കുന്നു. ആശംസകൾ ഹണീ, ഒരുപാട് സ്നേഹം’ എന്നാണ് സരിത കുറിച്ചിരിക്കുന്നത്.

‘ഈ വർഷങ്ങളിലത്രയും എന്നെ അതീവ വിസ്മയത്തിലും സ്നേഹത്തിലും സൂക്ഷിച്ചതിന് നന്ദി. ആശംസകൾ പൊണ്ടാട്ടി...’ എന്നാണ് മാധവൻ കുറിച്ചത്.

നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകളുമായി എത്തിയത്.