Thursday 15 October 2020 11:05 AM IST : By സ്വന്തം ലേഖകൻ

‘എനിക്കറിയാവുന്ന ഏറ്റവും കരുത്തയായ സ്ത്രീ...’! പ്രിയപ്പെട്ടവൾക്ക് ജൻമദിനാശംസകൾ നേർന്ന് മാധവൻ

madhavan

പ്രിയപ്പെട്ടവൾക്ക് ജൻമദിനാശംസകൾ നേർന്ന്, ഹൃദയസ്പർശിയായൊരു കുറിപ്പുമായി നടൻ മാധവൻ. ഇൻസ്റ്റഗ്രാമിലാണ് ജീവിത പങ്കാളി സരിത ബിർജേയുടെ ചിത്രം പങ്കുവച്ച് താരത്തിന്റെ പിറന്നാളാണ് ആശംസ കുറിപ്പ്.

‘എനിക്കറിയാവുന്ന ഏറ്റവും കരുതലുള്ള, നിശ്ചയദാർഢ്യമുള്ള, ശക്തയായ സ്ത്രീ...ഭാഗ്യവശാൽ അവളെന്റെ ജീവിതത്തിലെ പ്രണയം കൂടിയാണ്. എന്റെ പ്രണയമേ ജന്മദിനാശംസകൾ’’ മാധവൻ കുറിച്ചു.

മാധവനും സരിതയും 1999 ലാണ് പ്രണയിച്ച് വിവാഹിതരായത്. ഇവർക്ക് വേദാന്ത് എന്ന മകനുണ്ട്.