Friday 14 December 2018 11:43 AM IST : By സ്വന്തം ലേഖകൻ

നമ്പി നാരായണനായി മാധവൻ; ഫസ്റ്റ് ലുക്ക് പുറത്ത്

madhavan-new

മുൻ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ബഹുഭാഷാ ചിത്രത്തിൽ വൻ മേക്കോവറിൽ നായകൻ മാധവൻ. പുറത്തു വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ അത് വ്യക്തം.

നീട്ടി വളർത്തിയ നരച്ച താടിയും മുടിയുമായി നമ്പി നാരായണനുമായി സാമ്യം പുലര്‍ത്തുന്നതാണ് മാധവന്റെ ലുക്ക്. നമ്പി നാരായണന്റെ 25 വയസു മുതല്‍ 75 വയസു വരെയുള്ള ജീവിതമാണ് സിനിമ.

‘റെഡി ടു ഫയര്‍: ഹൌ ഇന്ത്യ ആൻഡ് ഐ സര്‍വൈവ്ഡ് ദ ഐഎസ്ആര്‍ സ്പൈ കേസ്’ എന്ന നമ്പി നാരായണന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത്.

ആനന്ദ് മഹാദേവനും മാധവനും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ചിത്രം പ്രദര്‍ശനത്തിനെത്തും.