Wednesday 15 May 2019 02:45 PM IST : By സ്വന്തം ലേഖകൻ

ഇംഗ്ലീഷ് മാത്രമല്ല രാജ ഇനി ചൈനീസും പറയും! ‘മധുരരാജ’ വിദേശത്തും മൊഴിമാറ്റി എത്തിയേക്കും

madhura-raja

ഇംഗ്ലീഷ് പറഞ്ഞ് ചിരിപ്പിക്കുന്ന രാജ ഇനി ചൈനീസും പറയും. വൻ വിജയം നേടി പ്രദർശനം തുടരുന്ന, മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘മധുരരാജ’ വിദേശത്തും റീലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് നിർമ്മാതാവ്. ചൈന, യുക്രൈൻ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാകും ചിത്രം മൊഴിമാറ്റി എത്തുക. ഇന്ത്യൻ സിനിമകൾക്ക് ഇവിടങ്ങളിൽ ലഭിക്കുന്ന ജനപ്രീതി മുൻനിർത്തിയാണ് ഇങ്ങനെ ഒരു ശ്രമം.

‘മധുരരാജ’യുടെ നിർമാതാവ് നെല്‍സണ്‍ ഐപ്പ് വേണ്ടപ്പെട്ടവരുമായി ഇതിനു വേണ്ട ആദ്യ ഘട്ട ചർച്ചകൾ നടത്തി എന്നറിയുന്നു. കാര്യങ്ങൾ എല്ലാം ഒത്തു വരുകയാണെങ്കിൽ രാജ ചൈനീസും പറയും. അതെ സമയം ചിത്രം 100 കോടി നേട്ടത്തിലേക്ക് മുന്നേറുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഉടൻ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് റിപ്പോർട്ട്.