Friday 15 February 2019 10:38 AM IST : By സ്വന്തം ലേഖകൻ

രാജ മാസാണ്, പോക്കിരി മാസ്! ‘മധുരരാജ’യുടെ മോഷൻ പോസ്റ്റർ ഹിറ്റ്

raja-new

ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുടെ മിഴിവുമായി ‘മധുരരാജ’യുടെ മോഷൻ പോസ്റ്റർ. രാജയുടെ രണ്ടാം വരവും മാസിന്റെ മഹോത്സവമാകുമെന്ന് പോസ്റ്റർ സൂചന നൽകുന്നു. മമ്മൂട്ടിയുടെ ലുക്കും ഫൈറ്റും പോസ്റ്ററിനെ ഇതിനോടകം പ്രേക്ഷകർക്ക് പ്രിയങ്കരമാക്കിക്കഴിഞ്ഞു.

2010 - ല്‍ പുറത്തിറങ്ങിയ ‘പോക്കിരിരാജ’യുടെ രണ്ടാം ഭാഗമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ‘മധുരരാജ’. ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം തമിഴ്നടന്‍ ജയും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ജഗപതി ബാബുവാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വൻ ഹിറ്റായ ‘പുലിമുരുകനു’ ശേഷം വൈശാഖ് - ഉദയകൃഷ്ണ - പീറ്റര്‍ ഹെയ്ന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സുമായി ചിത്രത്തിന്റെ ഭാഗമാകും. അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം എന്നിവരാണ് നായികമാര്‍. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – ഗോപി സുന്ദര്‍. ഒരേ സമയം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. ഏപ്രില്‍ പത്തിന് വിഷു റിലീസായാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക.