Monday 23 April 2018 10:01 AM IST : By സ്വന്തം ലേഖകൻ

`ഹൃദയം നിറഞ്ഞ നന്ദി`; നല്ലപാതിക്ക് മഹേഷ് ബാബുവിന്റെ സ്നേഹ ചുംബനം

mb

ടോളിവു‍ഡിന്റെ സുന്ദര പുരുഷനും സൂപ്പർസ്റ്റാറുമൊക്കെയാണ് മഹേഷ് ബാബു. എല്ലാത്തിനുമുപരി ഉത്തമ കുടുംബനാഥനും കൂടിയാണ് കക്ഷി.

തെലുങ്കിൽ മഹേഷ് ബാബുവിന്റെ ഭാരത് ആനേ നേനു എന്ന ചിത്രം സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തെ വൻവിജയമാക്കിയ പ്രേക്ഷകർക്ക് മനസു നിറഞ്ഞ നന്ദിയും താരം അറിയിച്ചു കഴിഞ്ഞു.

എന്നാൽ തന്റെ വിജയങ്ങൾക്കു പിന്നിലെ ചാലക ശക്തിയായ `വനിത` ഭാര്യ നമ്രത ശിരോത്കറിനോടും താരം നന്ദി പറഞ്ഞു. വെറുതെയൊരു നന്ദിവാക്കല്ല, ഏതൊരു ജോഡികളും അസൂയപ്പെടുന്ന രീതിയിലായിരുന്നു താരത്തിന്റെ നന്ദിപ്രകടനം.

സിനിമയിലെയും ഒപ്പം തന്റെ ജീവിതത്തിലെയും നായികയായ നമ്രതയ്ക്ക് ചുംബനം നൽകിയായിരുന്നു മഹേഷ് ബാബു സന്തോഷം പ്രകടിപ്പിച്ചത്. നമ്രതയ്ക്ക് ചുംബനം നൽകുന്ന ചിത്രം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത്  നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലാകുകയും ചെയ്തു. അതേസമയം മഹേഷ് ബാബുവിന്റെ ചുംബന ഫോട്ടോയ്ക്കെതിരെ ചില സദാചാര വാദികളും വാളോങ്ങിയെത്തിയിട്ടുണ്ട്.

വാംസീ എന്ന സിനിമയില്‍ മഹേഷും നമ്രതയും ഒരുമിച്ച് അഭിനയിച്ചിരുന്നു. 2000ത്തിൽ റിലീസ് ചെയ്ത ഈ സിനിമയുടെ ചിത്രീകരണ വേളയിലാണ് ഇരുവരും തമ്മിലുള്ള പ്രണയം ആരംഭിക്കുന്നത്. 2005 ലായിരുന്നു ഇരുവരുടെയും വിവാഹം. നമ്രത വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടു നില്‍ക്കുകയാണ്.